Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entering Kalavarnira

Thrissur

ഭ​ക്തി​സാ​ന്ദ്ര​മാ​യി ക​ല​വ​റ​നി​റ​യ്ക്ക​ല്‍ ച​ട​ങ്ങ്

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ഉ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള ശു​ദ്ധി​ക്രി​യ​ക​ള്‍ ആ​രം​ഭി​ച്ചു. കൊ​ടി​യേ​റ്റ​ത്തി​നു മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ശു​ദ്ധി​ക്രി​യ​ക​ള്‍ ആ​രം​ഭി​ക്കു​ക. ഇ​ന്ന​ലെ രാ​വി​ലെ കൊ​ട്ടി​ലാ​ക്ക​ല്‍ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ മ​ഹാ​ഗ​ണ​പ​തി​ഹ​വ​നം ന​ട​ന്നു. വൈ​കീ​ട്ട് 6.30ന് ​ശു​ദ്ധി​ക്രി​യ​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് പ്രാ​സാ​ദ​ശു​ദ്ധി, സ്ഥ​ല​ശു​ദ്ധി, ര​ക്ഷോ​ഘ്‌​ന​ഹോ​മം, വാ​സ്തു​ഹോ​മം, വാ​സ്തു​ബ​ലി, വാ​സ്തു​ക​ല​ശ​പൂ​ജ, അ​സ്ത്ര​ക​ല​ശ​പൂ​ജ, അ​ത്താ​ഴ​പൂ​ജ എ​ന്നി​വ ന​ട​ന്നു.

ഇ​ന്ന് രാ​വി​ലെ ച​തുഃ​ശു​ദ്ധി തു​ട​ര്‍​ന്ന് അ​ഭി​ഷേ​കം, എ​തൃ​ത്തു​പൂ​ജ, ധാ​ര, ഉ​ച്ച​പൂ​ജ എ​ന്നി​വ ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ന്ത്രി​ക​ക​ര്‍​മ​ങ്ങ​ളും ശു​ദ്ധി​ക​ര്‍​മ​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. നാ​ളെ പ​ഞ്ച​ഗ​വ്യം, എ​തൃ​ത്തു​പൂ​ജ, പ​ഞ്ച​കം, ഉ​ച്ച​പൂ​ജ വൈ​കീ​ട്ട് സ്ഥ​ല ശു​ദ്ധി, പ​ത്മ​ലേ​ഖ​നം എ​ന്നി​വ ന​ട​ക്കും. തി​രു​വു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ ക​ല​വ​റ​നി​റ​യ്ക്ക​ല്‍ ച​ട​ങ്ങ് ന​ട​ന്നു. ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി പു​ത്തി​ല്ല​ത്ത് നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി വി​ള​ക്കു കൊ​ളു​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ കി​ഴ​ക്കെ ന​ട​പ്പു​ര​യി​ല്‍ ന​ട​ന്ന ച​ട​ങ്ങിന്‍റെ ഉ​ദ്ഘാ​ട​നം കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി നി​ര്‍​വ​ഹി​ച്ചു. ഇ​ന്‍​സൈ​ഡ് ഔ​ട്ട്‌​സൈ​ഡ് ഹോം ​ഗാ​ല​റി ഉ​ട​മ തോ​ട്ട​പ്പ​ള്ളി വേ​ണു​ഗോ​പാ​ല​മേ​നോ​നും ഭാ​ര്യ ഗീ​ത വേ​ണു​ഗോ​പാ​ലും ഭ​ഗ​വാ​ന് നേ​ന്ത്ര​ക്കു​ല സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ആ​ദ്യ​സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ബാ​ല​ന്‍ ക​ണ്ണോ​ളി, വോ​ള്‍​ഗ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ട​യ​ത്ത് ഗോ​പ​കു​മാ​റും കു​ടും​ബ​വും സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ഭ​ക്ത​ജ​ന​ങ്ങ​ള്‍ അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, എ​ണ്ണ, നെ​യ്യ്, നാ​ളി​കേ​രം, ശ​ര്‍​ക്ക​ര എ​ന്നി​വ സ​മ​ര്‍​പ്പി​ച്ചു. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗം ബി​ന്ദു, ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍, മു​ന്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ യു. ​പ്ര​ദീ​പ് മേ​നോ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗം ഡോ. ​മു​ര​ളി ഹ​രി​തം സ്വാ​ഗ​ത​വും അ​ഡ്വ. അ​ജ​യ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

10 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ഉ​ത്സ​വ​ത്തി​ല്‍ കൊ​ടി​യേ​റ്റു ദി​വ​സ​വും ആ​റാ​ട്ടു​ദി​വ​സ​വും ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ന​ദാ​നം ന​ട​ക്കും. ഉ​ത്സ​വ​കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് അ​ന്ന​ദാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​റു​ള്ള​ത്.

Latest News

Corehub Up